ആലപ്പുഴ: സംസാരശേഷിയില്ലാത്ത യുവതിയെ പീഡിപ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍. കുതിരപ്പന്തി ബീച്ച് വാര്‍ഡ് പനഞ്ചിക്കല്‍ ഹസന്‍കുട്ടി (65), മകന് മുനീര്‍ (35), സുഹൃത്ത് റോസ് ഹൗസില്‍ ഷമീര്‍ (35) എന്നിവരാണ് അറസ്റ്റിലായത്. 2019 നവംബര്‍ മുതല്‍ പ്രതികള്‍ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഹസന്‍കുട്ടിയും മുനീറും യുവതിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. കടുത്ത ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്നു വിഷാദരോഗം പിടിപെട്ട യുവതിയോടു മാതാവ് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post