ഡല്‍ഹി: മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി.ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
മദ്യനിരോധനത്തിന്റെ തുടക്കമായി നയത്തെ കണ്ടുകൂടെയെന്ന്കോടതി ചോദിച്ചു. മദ്യം വാങ്ങി വീട്ടില്‍ വച്ച് കഴിക്കുന്നത് വലിയ തെറ്റല്ല. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതല്ലെയെന്നും കോടതി ചോദിച്ചു. ടൂറിസത്തെ ബാധിക്കാതിരിക്കാനാവും ഫൈഫ്സ്റ്റാറുകള് അനുവദിച്ചത്.നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടാകും. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ തുടക്കമായി ബാറുകള്‍ നിര്‍ത്തിയതിനെ കണ്ടുകൂടെയെന്നും കോടതി. ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്ന് കോടതി ചോദിച്ചു. ഫയലുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതായും കോടതി. മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ ഉപഭോഗം കുറയില്ലേയെന്നും കോടതി ചോദിച്ചു.
Discussion about this post