ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മൂന്നുമാസത്തേയ്ക്കാണ് ഭക്ഷ്യധാന്യം നല്‍കുന്നത്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
അരിയും ഗോതമ്പുമാണ് സബ്സിഡിയോട് കൂടി നല്‍കുക. ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. കടകളില്‍ പോകുമ്പോള്‍ അകലം പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post