കൊല്ലം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത എന്‍.കെ.പ്രേമചന്ദ്രന് എംപിയും ഭാര്യ ഡോ. ഗീതയും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എംപി യാത്ര ചെയ്ത വിമാനത്തില്‍ വിദേശ യാത്രക്കാര്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരീക്ഷണത്തിൽ പ്രവേശിച്ചത്.
വെള്ളിയാഴ്ച കൊല്ലത്തെത്തിയ എംപി ശനിയാഴ്ച രാത്രി ഡല്‍ഹിയിലേക്കു മടങ്ങിയിരുന്നു. ഞായര്‍ രാത്രിയാണു ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദേശം കിട്ടിയതെന്നു പ്രേമചന്ദ്രന് പറഞ്ഞു. തുടർന്ന് തിങ്കളാഴ്ച മടങ്ങിയെത്തി.
പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും കൊല്ലത്തെ വീട്ടിലാണു നിരീക്ഷണത്തിൽ കഴിയുന്നത്.
Discussion about this post