ജാമിയ മിലിയ സർവകലാശാല സി.എ.എയെ പിന്തുണച്ചതിന് വിദ്യാർത്ഥികളെ തോൽപിച്ച പ്രൊഫസറെ പുറത്താക്കി ജാമിയ മിലിയ സർവ്വകലാശാല.ഡോ.അബ്റാർ അഹമ്മദിനെയാണ് സർവകലാശാല അധികൃതർ പുറത്താക്കിയത്.
“എന്റെ ക്ലാസിൽ, സി.എ.എയെ പിന്തുണച്ച മുസ്ലിങ്ങളല്ലാത്ത 15 പേരൊഴിച്ച് ബാക്കിയെല്ലാവരും പരീക്ഷയിൽ പാസായി.നിങ്ങൾ 15 പേരുണ്ടെങ്കിൽ എന്റെ കൂടെ ക്ലാസിലെ 55 പേരുണ്ട്, അവർ നിങ്ങൾ ഒരു പാഠം പഠിപ്പിക്കും” എന്നായിരുന്നു അഹമ്മദിന്റെ ട്വീറ്റ്. കൃത്യമായി മതത്തിനെ എടുത്തു പറഞ്ഞു പക വീട്ടിയ തരത്തിലുള്ള അഹമ്മദിന്റെ പോസ്റ്റ്, കനത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതേതുടർന്ന് അഹമ്മദ് പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും സർവകലാശാല അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Discussion about this post