കോവിഡ് ബാധ രൂക്ഷമായിരുന്നപ്പോൾ ഇന്ത്യ ചെയ്ത സഹായങ്ങക്കെല്ലാം നന്ദി പ്രകടിപ്പിച്ച് ചൈന.കോവിഡിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ അങ്ങേയറ്റം പ്രശംസയർഹിക്കുന്നുവെന്നും ചൈനീസ് അധികൃതർ വെളിപ്പെടുത്തി.രാജ്യം നേരിടുന്ന ഒരു പുതിയ വെല്ലുവിളിയായതിനാൽ, കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ചൈനയുടെ അനുഭവസമ്പത്ത് വലിയൊരു മുതൽക്കൂട്ടാണെന്നും, ആവശ്യമെങ്കിൽ ഇന്ത്യയെ ഏതു രീതിയിലും സഹായിക്കാൻ ചൈന തയ്യാറാണെന്നും ചൈനീസ് എംബസിയിലെ ഔദ്യോഗിക വക്താവായ ജി റോങ് പറഞ്ഞു.
ചൊവ്വാഴ്ച, ഇതേപ്പറ്റി ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ചൈനയിൽ, കോവിഡ് രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Discussion about this post