ബ്രിട്ടനിൽ ഉന്നതരിലെ കോവിഡ് ബാധ തുടർക്കഥയാകുന്നു.ഇന്നലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചത്.പിന്നാലെ മന്ത്രിയായ മാറ്റ് ഹാൻകോക്കിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.
ബ്രിട്ടനിലെ ആരോഗ്യ മന്ത്രിയാണ് മാറ്റ് ഹാൻകോക്ക്.മാറ്റ് തന്നെയാണ് തനിക്ക് രോഗബാധ സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.തനിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നും, അതുകൊണ്ടുതന്നെ ദിവസങ്ങളായി സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നുവെന്നും മാറ്റ് ട്വിറ്ററിൽ കുറിച്ചു.
Discussion about this post