കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രമുഖ ക്രിക്കറ്റ് താരമായ സുരേഷ് റെയ്നയും. സുരേഷ് റെയ്ന, 31 ലക്ഷം രൂപ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു.ഇത് കൂടാതെ 21 ലക്ഷം രൂപ, യു.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുമെന്ന് റെയ്‌ന വാഗ്ദാനം ചെയ്തിട്ടുണ്ട്.
പി.എം.കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണ്. പ്രതിരോധമന്ത്രി, ധനകാര്യമന്ത്രി ആഭ്യന്തരമന്ത്രി എന്നിവരുൾപ്പെടുന്ന അംഗങ്ങളുടെ ചെയർമാൻ പ്രധാനമന്ത്രി ആയിരിക്കും. 25 കോടി രൂപ സംഭാവന ചെയ്തുകൊണ്ട് ബോളിവുഡ് താരം അക്ഷയ് കുമാർ പി.എം.കെയേഴ്‌സ് ഫണ്ടിനു മികച്ച തുടക്കം കുറിച്ചിരുന്നു.സാഹചര്യം ആവശ്യപ്പെടുന്നത് എന്തു തന്നെയായാലും, നമ്മളിപ്പോഴതു ചെയ്യണം, ഈ സമയത്ത് നമ്മുടെ ജനങ്ങളുടെ ജീവന്റെ രക്ഷ മാത്രമാണ് പ്രധാനമെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി.ഈ വിവരങ്ങളെല്ലാം തന്നെ ട്വിറ്റർ അക്കൗണ്ടിലൂടെ അക്ഷയ് ജനങ്ങളെ അറിയിക്കുകയും ചെയ്തു.








