ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും ഒരു കോടി രൂപ വീതം നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇരു സഭകളിലുമായി 386 എംപിമാരാണ് ബിജെപിക്കുള്ളത്.
ഈ തുക എംപി ഫണ്ടില്‍ നിന്നുമാണ് കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. കേരളത്തില്‍ രാഹുല്‍ ഗാന്ധി, ഹൗബി ഈഡന്‍ തുടങ്ങിയ എംപിമാര്‍ കൊറോണ പ്രതിരോധത്തിനായി തുക അനുവദിച്ചിരുന്നു.
അതേസമയം പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്.
Discussion about this post