കോവിഡിൽ വിറങ്ങലിച്ചു ലോകജനത. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ആഗോള സംഖ്യ മുപ്പതിനായിരം കടന്നു.30,865 പേർ ഇതുവരെ മരിച്ചു കഴിഞ്ഞു.
യു.എസ്, യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമാണ്. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,221 ആയി. രോഗബാധിതർ 1,23,578 ആണ്. ശനിയാഴ്ച മാത്രം രോഗം ബാധിച്ചത്, 19,187 ആൾക്കാർക്കാണ്. മരണനിരക്ക് കുറവില്ലെങ്കിൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്
സ്പെയിനിലും ഇറ്റലിയിലും യഥാക്രമം5,982, 10,023 പേർ വീതം ഇതുവരെ മരിച്ചിട്ടുണ്ട്. ഫ്രാൻസിൽ ഇതുവരെ 2,314 പേരുടെ മരണം രേഖപ്പെടുത്തി. ലോകത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 1,41,953 ആണ്.












