രണ്ട് വര്‍ഷം മുമ്പിറങ്ങിയ വെബ് സീരീസില്‍ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പറയുന്ന കാര്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. 2018ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വെബ് സീരിസ് ആണ് വീണ്ടും ചര്‍ച്ചയാകുന്നത്. മൈ സീക്രട്ട് ടെരിയസ് എന്ന പരമ്പരയില്‍ കൊറോണ വൈറസിനെ കുറിച്ച് കൃത്യമായി പറയുന്നു എന്നതാണ് ഏറെ ആശ്ചര്യജനകമായ കാര്യം. ഇതോടെ ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഹര്‍ഭജന്‍ സിംഗും ഈ സംശയം മുന്നോട്ടു വെച്ച് രംഗത്തെത്തിയതോടെ ചര്‍ച്ച സജീവമായി.
മൈ സീക്രട്ട് ടെരിയൂസിലെ 10ാം എപ്പിസോഡിലാണ് കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പറയുന്നത്. ഇത് അത്ഭുതമായിരിക്കുന്നു. നിങ്ങള്‍ ഉടന്‍ നെറ്റ്ഫ്‌ളിക്‌സ് തുറന്ന് മൈ സീക്രട്ട് ടെരിയൂസ് എന്ന സീരീസ് കാണു. കൃത്യമായി പറഞ്ഞാല്‍ 10ാം എപ്പിസോഡിലെ 53ാം സെക്കന്റ് മുതലുള്ള ഭാഗം കാണൂ. (ഇത് 2018ല്‍ പുറത്തിറങ്ങിയതാണ്. നമ്മളിപ്പോള്‍ ജീവിക്കുന്നത് 2020ലും). ഞെട്ടിക്കുന്നതാണ് ഇത്. എല്ലാം മന:പൂര്‍വമായിരുന്നോ? ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/harbhajan_singh/status/1243184302336012292
കൊറോണ വൈറസ് ബാധയ്ക്ക് പിന്നിലാരെന്ന് ഇതിനോടകം തന്നെ വലിയ ചര്‍ച്ചയാണ് ലോകം മുഴുവന്‍ നടന്നത്. ചൈനയാണ് കൊറോണ വ്യാപനത്തിന് പിന്നിലെന്നാണ് പ്രധാന ആരോപണം. വുഹാനില്‍ വന്ന വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചിട്ടും ചൈനിസ് തലസ്ഥാനമായ ബെയ്ജിംഗിനെ ബാധിച്ചില്ല, വുഹാനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വിസുകള്‍ തടഞ്ഞില്ല, വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്ന വ്യാജപ്രചരണം നടത്തി, ലോകത്തിന്റെ ഗുരുതരാവസ്ഥ മാസങ്ങളോളം ലോകത്ത് നിന്ന് മറച്ചു വച്ചു എന്നിങ്ങനെയാണ് ചൈനയ്ക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. ചൈന കൊറോണ വിമുക്തമായതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വൈറസാണ് ഇതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ ട്രംമ്പ് അടക്കമുളളവരുടെ വാദം.
അമേരിക്കയാണ് വൈറസ് ആക്രമണത്തിന് പിന്നിലെന്ന് ചൈനയും ഇറാനും ആരോപിക്കുന്നുണ്ട്. വൈറസിനെ ആയുധമായി ലോകം മുഴുവന്‍ ഉപയോഗിക്കുകയായിരുന്നു എന്ന തരത്തിലുളള ചര്‍ച്ചകളും സജീവമാണ്.









Discussion about this post