കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ വെള്ളിയാഴ്ച മുതൽ വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചെറിയൊരു ഇടവേളക്കുശേഷമാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ മുർഷിദാബാദ് വീണ്ടും കലാപഭൂമിയായി മാറിയിരിക്കുന്നത്. ജാർഖണ്ഡിലെ ഒരു കുടിയേറ്റ തൊഴിലാളിയുടെ മരണത്തെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ആളുകൾ തെരുവിലിറങ്ങി. മണിക്കൂറുകളോളം റെയിൽവേ ട്രാക്കുകളും ദേശീയ പാതയും ഉപരോധിക്കപ്പെട്ടു.
ബെൽദംഗ പട്ടണത്തിലെ സുജാപൂർ കുമാർപൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ താമസക്കാരനായ അലാവുദ്ദീൻ ഷെയ്ക്ക് (30) ആണ് മരിച്ചത്. ജാർഖണ്ഡിൽ കച്ചവടക്കാരനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിടെ വെച്ചുണ്ടായ ഒരു സംഘർഷത്തിൽ കൊല്ലപ്പെടുകയായിരുന്നു. അലാവുദ്ദീൻ ഷെയ്ക്കിന്റെ മൃതദേഹം മുർഷിദാബാദിൽ എത്തിച്ചപ്പോഴാണ് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം ന്യൂനപക്ഷങ്ങളുടെ കോപം ന്യായമാണ് എന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഭവത്തിൽ പ്രതികരിച്ചത്.
മമത ബാനർജിയുടെ ഈ പ്രതികരണത്തിനെതിരെ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി മമത ബാനർജി വോട്ടർ പട്ടിക പരിഷ്കരണം തടയാൻ കലാപം പ്രോത്സാഹിപ്പിക്കുകയാണെന്നും ബംഗ്ലാദേശിൽ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.











Discussion about this post