ഡല്‍ഹി:കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി കെയര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ആളുകള്‍ക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ് -19 നെ നേരിടുന്നതില്‍ യുവാക്കള്‍ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
തന്റെ കുട്ടികള്‍ അവരുടെ സമ്പാദ്യമെല്ലാം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കിയെന്ന് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കാവ്യയ്ക്കും ചൈതന്യയ്ക്കും നന്ദി. അവരുടെ സമര്‍പ്പണം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് ധനസഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റ് ചെയ്തിരുന്നു.ആരോഗ്യകരമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് രാജ്യത്തെ പൗരന്‍മാരുടെ സഹായം ആവശ്യമാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഒരു ഫണ്ട് നമുക്ക് ആശ്വാസകരമാകുമെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി ധനാഭ്യര്‍ത്ഥന നടത്തി ട്വീറ്റ് ചെയ്തത്.
സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ (പിഎം കെയേര്‍സ്) ഫണ്ട് എന്ന പേരില്‍ പബ്ലിക് ചാരിറ്റബിള്‍ ഫണ്ട് ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയാണ് ട്രസ്റ്റിന്റെ അധ്യക്ഷന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ അംഗങ്ങളായിരിക്കും. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെ നേരിടാന്‍ സഹായവുമായി എല്ലാ മേഖലകളില്‍ നിന്നുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചാരിറ്റബിള്‍ ഫണ്ടിന് രൂപം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post