കോവിഡ്-19 മഹാമാരിയെ തടയുന്നതിന്റെ മുൻകരുതലെന്ന നിലക്ക് തീഹാർ ജയിലിലെ 419 തടവുകാരെ പരോൾ നൽകി വിട്ടയച്ചു.356 പേർക്ക് ഒന്നര മാസത്തെ ഇടക്കാല പരോളും 63 പേർക്ക് രണ്ടു മാസത്തെ അടിയന്തര രോഗമാണ് ഡൽഹി സർക്കാർ അനുവദിച്ചത്.ജയിലുകൾ തിങ്ങി നിറച്ചു കൊണ്ടുള്ള തടവുകാരുടെ അവസ്ഥ സൃഷ്ടിച്ചേക്കാവുന്ന അപകടം പരിഗണിച്ചാണിത്.
കൊടും കുറ്റവാളികളോ അപകടകാരികളായ കുറ്റവാളികളോ പരോൾ അനുവദിച്ചവരുടെ പട്ടികയിലില്ലെന്ന് ഡൽഹി പ്രിസൺസ് ഡയറക്ടർ സന്ദീപ് ഗോയൽ മാധ്യമങ്ങളോട് വ്യക്തമാക്കി. നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലാത്തവരും ഏഴ് വർഷത്തിൽ താഴെ തടവുശിക്ഷ അനുഭവിക്കുന്നവരും മാത്രമാണ് പരോളിന് പരിഗണിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.10,000 തടവുകാർക്ക് കഴിയാൻ മാത്രം സൗകര്യമുള്ള തിഹാർ ജയിലിൽ 18,000 തടവുകാരുണ്ട്.അതുകൊണ്ട് തന്നെ, വരും ദിവസങ്ങളിൽ കൂടുതൽ തടവുകാരെ വിട്ടയക്കുമെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി.
Discussion about this post