ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 രോഗബാധ നരവേട്ട തുടരുന്നു. ആഗോള മരണസംഖ്യ മുപ്പത്തിനാലായിരത്തോടടുത്തു. ഇതുവരെ, 7,21, 946 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർ രോഗബാധ മൂലം മരിച്ചു. സമൂഹവ്യാപനം അതിശക്തമായി തുടരുന്ന ഇറ്റലിയിൽ, 756 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 10,779 കടന്നു.ഇംഗ്ലണ്ടിൽ മരിച്ചവരുടെ എണ്ണം1,228 ആയി.അമേരിക്കയിൽ മരണസംഖ്യ 2,300 പിന്നിട്ടു.രാജ്യത്ത് പ്രഖ്യാപിച്ച സാമൂഹ്യ അകലം ഏപ്രിൽ 30 വരെ നീട്ടി. ജൂൺ മാസത്തോടെ അമേരിക്കയിലെ വൈറസ് നിയന്ത്രിക്കാനാവുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.












