ഗുജറാത്തിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഭാവ്നഗറിലെ ആശുപത്രിയിലാണ് 45വയസുകാരൻ രോഗബാധയെ തുടർന്ന് മരിച്ചത്.
ഇതോടെ രോഗം മൂലം ഇന്ത്യയിൽ മരിക്കുന്നവരുടെ എണ്ണം 30 ആയി.രാജ്യത്ത് നിലവിൽ ആയിരത്തിലധികം കോവിഡ് രോഗികൾ ഉണ്ടെന്നാണ് കണക്ക്. ഏറ്റവുമധികം രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്.215 പേർക്കാണ് കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.







