ലോകമൊട്ടാകെ മരണം വിതച്ചുകൊണ്ട് കോവിഡ്-19 വൈറസ് മുന്നേറുന്നു. ഇതുവരെ രോഗബാധയേറ്റു മരിച്ചവരുടെ ആഗോള സംഖ്യ 42,000 കടന്നു.
42,146 പേരാണ് ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് മരണപ്പെട്ടിരിക്കുന്നത്. ലോകത്താകെ ഇതുവരെ 8,58,371 പേർക്ക് ഇതുവരെ രോഗം ബാധിച്ചു കഴിഞ്ഞു.1,77, 931 പേർക്ക് ഇതുവരെ രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും ആണ് ഏറ്റവും അധികം പേർ ഈ രോഗം മൂലം മരണമടഞ്ഞിട്ടുള്ളത്. എന്നാൽ, രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇപ്പോൾ സ്ഥിതി ഏറെക്കുറെ നിയന്ത്രണ വിധേയമാണ്.











