ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്പളം ധനസഹായമായി പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം യെദിയൂരപ്പ അറിയിച്ചത്.
കൊറോണ വൈറസിനെതിരെ പോരാടാന്‍ അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
എം.പിമാരും, എം.എല്‍.എമാരും അടക്കം സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേനയോ, ചെക്ക്, ഡി.ഡി. എന്നിവയായോ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
It is a very difficult time that we are all going through. And it is important that we fight this epidemic together. Personally, I am donating my one year's salary to the #CMRF Covid19. I request you all to contribute, however small, and help #Karnataka fight #Corona.
Thank you pic.twitter.com/15jwrk1Ixz— B.S.Yediyurappa (Modi Ka Parivar) (@BSYBJP) April 1, 2020
Discussion about this post