കോവിഡ്-19 മഹാമാരിയിൽ പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. നിലവിൽ, ലോകത്ത് എല്ലായിടത്തുമായി 53,190 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം10,15,466 ആയി.
ഏറ്റവും അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടത് 13,915 പേർ മരിച്ച ഇറ്റലിയിലാണ്.10,348 പേർ മരിച്ച സ്പെയിനാണ് ഏറ്റവുമധികം ജീവൻ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.അമേരിക്കയിൽ മരണസംഖ്യ 6,075 ആയി.











