ഡല്‍ഹി : കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം ഇന്ന്. വെള്ളിയാഴ്ച രാവിലെ 9 ന് വീഡിയോ സന്ദേശം പങ്കുവയ്ക്കുമെന്ന് പ്രധാനമന്ത്രിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഈ മാസം 14 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യം സന്ദേശത്തില്‍ ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രണ്ടുതവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.
Discussion about this post