വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊറോണാ പരിശോധനാ ഫലം പുറത്ത്. പ്രസിഡന്റിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണ്‍ലി അറിയിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യവാനാണെന്നും കോണ്‍ലി പറഞ്ഞു.
അതേസമസം വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നഴ്സിംഗ് ഹോമുകള്‍ക്കായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തെ 140 നഴ്സിംഗ് ഹോമുകളുടെ പരിധിയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 242,182 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5,911 പേര് മരണപെട്ടു. 9,001 പേര് സുഖം പ്രാപിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയ്ക്ക് സഹായവുമായി റഷ്യ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ പ്രതിരോധ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് അമേരിക്കയ്ക്ക് കൈമാറിയത്.
റഷ്യന്‍ വ്യോമസേനയുടെ ആന്റനോവ് എഎന്‍24 എന്ന വിമാനം ന്യൂയോര്ക്കിലൈ ജഐഫ്കെ വിമാനത്താവളത്തിലെത്തി പ്രതിരോധ കിറ്റുകളും മറ്റ് അത്യാവശ്യ മരുന്നുകളും കൈമാറിയ ശേഷം മടങ്ങിയിരുന്നു.
Discussion about this post