കോവിഡ് മഹാമാരി ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു.വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് ലഭിച്ച 485 കേസുകളിൽ, 60 ശതമാനം പേർക്കും നിസാമുദ്ദീനിലെ മർക്കസ് സമ്മേളനം വഴിയാണ് രോഗം പകർന്നത്.മത സമ്മേളനത്തിൽ പങ്കെടുത്ത 295 പേർക്കും കോമഡി രോഗബാധ പകർന്നതായി സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഇന്ത്യയിൽ ആകെ മൊത്തമുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 2000 കടന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് 2,069 കോവിഡ് കേസുകളും 54 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.








