മുംബൈ: മുംബൈയിലെ തങ്ങളുടെ ഓഫീസ് കെട്ടിടം ക്വാറന്റൈന് സെന്ററുകളാക്കാന്‍ വിട്ടുനല്‍കുമെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുനില ഓഫീസ് കെട്ടിടം വിട്ടുനല്‍കാമെന്ന് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും അറിയിച്ചു.
മുംബൈ ബാന്ഡ്രയിലെ തന്റെ ഓഫീസാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് ക്വാറന്റൈന് സൗകര്യങ്ങളോടെ താരം വിട്ടുകൊടുക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ക്വാറന്റൈന് സൗകര്യമാണ് ഇവിടെ ഒരുക്കുക. ഇതുകൂടാതെ നിരവധി കൊറോണ പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കും താരം മുന്‍കൈ എടുത്തിരുന്നു.
Discussion about this post