ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലഫോണില്‍ വിശദമായി സംസാരിച്ചു. വളരെ നല്ലൊരു ചര്‍ച്ച ഞങ്ങള്‍ നടത്തി. കൊറോണയെ നേരിടാന്‍ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തി’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Had an extensive telephone conversation with President @realDonaldTrump. We had a good discussion, and agreed to deploy the full strength of the India-US partnership to fight COVID-19.
— Narendra Modi (@narendramodi) April 4, 2020
Discussion about this post