മുംബൈ: രാജ്യത്ത് കൊറോണ വൈറസിനെതിരായി പോരാടുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസസൗകര്യമൊരുക്കി ടാറ്റ ഗ്രൂപ്പ്. മുംബൈയില്‍ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടലുകള്‍, ഉത്തര്‍പ്രദേശിലും ഗോവയിലും പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലുകള്‍ എന്നിവയാണ് ഇവര്‍ക്കായി ടാറ്റ ഗ്രൂപ്പ് തുറന്നു നല്‍കുന്നത്.
കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ നെഞ്ചേറ്റിയാണ് ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി തുറന്നു നല്‍കിയിരിക്കുന്നത്. ഹോട്ടലുകളില്‍ താമസിക്കാന്‍ വരുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളും ഹോട്ടലുകളില്‍ പതിച്ചിട്ടുണ്ട്.
ഡോക്ടര്‍മാരും നഴ്‌സുമാരും ടാറ്റയുടെ കീഴിലുള്ള ഈ ഹോട്ടലുകളില്‍ തങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി ടാറ്റ ഗ്രൂപ്പ് ഇതിനോടകം 1500 കോടി രൂപയാണ് സംഭാവനയായി രാജ്യത്തിന് നല്‍കിയത്.
The Tata Group is providing accommodation at the Taj Hotel, Colaba and Taj Lands End, Bandra for Doctors and Nurses working in BMC Hospitals amidst Corona Virus Crisis.
Thank you so much Hon. Ratan Tata (@RNTata2000) Ji Tata Group (@TataCompanies) for your generous contributions. pic.twitter.com/2Os08k5k1Y— Supriya Sule (@supriya_sule) April 3, 2020
Discussion about this post