ആരോഗ്യ പ്രവർത്തകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നു.കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 64,727 ആയി. എല്ലാ രാജ്യങ്ങളിലുമായി 12,01,964 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. ലോകത്ത് ആകെ മൊത്തം രോഗബാധ സ്ഥിരീകരിച്ചവർ 12 ലക്ഷത്തിലധികമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്താകമാനമായി ആറായിരത്തിലധികം പേരാണ് വൈറസ് ബാധയേറ്റ് മരിച്ചു വീണത്. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിലും ഫ്രാൻസിലും ആയിരത്തിലധികം മരണങ്ങൾ സംഭവിച്ചു.3,11,357 രോഗികളുമായി അമേരിക്കയാണ് ഏറ്റവും മുന്നിൽ.ആഗോള രോഗബാധിതരുടെ എണ്ണത്തിൽ സ്പെയിൻ രണ്ടാമതെത്തി. സ്പെയിനിൽ 1,26,168 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ മരണസംഖ്യ 11,947 ആണ്.











