കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതശരീരം കൈകാര്യം ചെയ്തതിൽ വൻവീഴ്ച. തമിഴ്നാട്ടിലാണ് പരേതന്റെ മൃതദേഹം സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് പോളിത്തീൻ കവർ അഴിച്ചു പുറത്തെടുത്തത്.രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിൽ നടന്ന സംസ്കാര ചടങ്ങിലാണ് സംഭവമുണ്ടായത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമ്പോൾ മരിച്ച ആളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല എന്നും ആരോപണമുയരുന്നുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്.തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ടുപേർ ഇന്നലെയും തമിഴ്നാട്ടിൽ മരിച്ചിരുന്നു.











