കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്റ്റിയിൽ കോവിഡ് രോഗം ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് 55 കാരനായ ഒരാൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിലെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയാണ് മരിച്ചത്.
രാജ്യത്ത് ആകെ മൊത്തം 21 സ്ഥിരീകരിച്ച കോവിഡ് കേസുകളുണ്ട്.ഹെയ്റ്റിയിലാകെ 124 ഐ.സി.യു കിടക്കകളും, 64 ഐസിയു വാർഡുകളിൽ 64 വെന്റിലേറ്ററുകളും മാത്രമേയുള്ളൂ.10, 00, 000 ജനസംഖ്യയുള്ള ഹെയ്റ്റിയിൽ വൻ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നതിനാൽ, ഉള്ള വെന്റിലേറ്ററുകൾ പോലും യോഗ്യമായ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല.











