ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഇന്ത്യയിൽ ചിലയിടത്ത് വൈറസ് ബാധ സാമൂഹ്യസേവന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയതായി ആജ് തക് റിപ്പോർട്ട് ചെയ്തു.
മുംബൈ പോലുള്ള നഗരങ്ങളിൽ അതിവേഗമാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ചിലയിടത്തു പ്രാദേശികതലത്തിൽ രോഗവ്യാപനം ഉണ്ടായിട്ടുമുണ്ട്.പ്രാരംഭഘട്ടത്തിൽ തന്നെ ഇത് നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി വഷളാവുമെന്നും, രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും കൊറോണ വൈറസ് നിയന്ത്രണവിധേയമാണെന്നും രൺദീപ് വ്യക്തമാക്കി.
Discussion about this post