കോവിഡ്-19 മഹാമാരി ഇന്ത്യയിൽ പടരുക തന്നെയാണ്. മംഗളൂരുവിൽ ഇന്ന് മാത്രം 12 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ ആകെമൊത്തം 151 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 120 പേർ രോഗബാധിതരായെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 868 ആയി.
മുംബൈ നഗരത്തിൽ നിന്ന് മാത്രം 52 പേർ രോഗികളായുണ്ട്.മഹാരാഷ്ട്രയിൽ ഇതുവരെ ഏഴ് പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 4281 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
Discussion about this post