ഒഡീഷയിലെ മാവോയിസ്റ്റുകൾ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.പടർന്നു പിടിക്കുന്ന കോവിഡ്-19 രോഗബാധയെത്തുടർന്നാണ് മാവോയിസ്റ്റുകളുടെ ഈ തീരുമാനം.ഒഡീഷയിലെ കാടുകളിലും ഉൾഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുമാണ് മാവോയിസ്റ്റുകളുടെ സജീവസാന്നിധ്യമുള്ളത്. ഇവിടങ്ങളിലും രോഗബാധ പടർന്നിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
ശ്രദ്ധ ലഭിക്കാതെ കിടക്കുന്ന ഇവിടങ്ങളിൽ സർക്കാർ ചികിത്സാ സഹായം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് മാവോയിസ്റ്റുകൾ ടേപ്പ് പുറത്തുവിട്ടിരുന്നു.ഗോത്ര വർഗ്ഗക്കാർക്ക് ചികിത്സാസഹായം ലഭ്യമാക്കണമെന്നും, അതിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയോ മെഡിക്കൽ ജീവനക്കാരുടെയോ നേരെ ഒരാക്രമണവുമുണ്ടാവില്ലെന്നും മാവോയിസ്റ്റുകൾ പുറത്തു വിട്ട സന്ദേശത്തിൽ പറയുന്നുണ്ട്.തെലുഗുവിലാണ് മാവോയിസ്റ്റുകളുടെ മൽക്കാൻഗിരി വിശാഖ് ഡിവിഷണൽ കമ്മിറ്റി സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയുടെ ശബ്ദ സന്ദേശം പുറത്തായിരിക്കുന്നത്.








