ഫോർവേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്ന് ചുരുക്കി വാട്സ്ആപ്പ് ഇൻസ്റ്റന്റ് മെസഞ്ചർ. ഇതു പ്രകാരം ഒരു സമയം ഒരു സന്ദേശം മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ.കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ലോകമെമ്പാടും വ്യാജ സന്ദേശങ്ങൾ തലങ്ങും വിലങ്ങും പായുന്നത് കണക്കിലെടുത്താണ് അധികൃതരുടെ ഈ കടുത്ത നടപടി.
ആധികാരികമല്ലാത്ത മെസേജുകളുടെ എണ്ണം കുറഞ്ഞാൽ ഉപഭോക്താക്കളുടെ അനാവശ്യ ഭീതി തടയാനാകും എന്നാണ് വാട്സപ്പ് കരുതുന്നത്. നേരത്തെ ഫോർവേഡ് ചെയ്യാൻ പറ്റുന്ന സന്ദേശങ്ങളുടെ എണ്ണം വാട്സ്ആപ്പ് അഞ്ചാക്കി ചുരുക്കിയിരുന്നു.ഇതോടെ വാട്സാപ്പ് ഫോർവേഡ് ട്രാഫിക് 25 ശതമാനം കുറഞ്ഞു എന്നാണ് കമ്പനി അധികൃതർ വെളിപ്പെടുത്തിയത്. വ്യാജ വിവരങ്ങൾ നേരിടാൻ വാട്സ്ആപ്പ് പുതിയ ഫീച്ചർ ഇറക്കുമെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.












