കോവിഡ്-19 രോഗബാധയേറ്റ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ആണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധയെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് കുട്ടിയുടെ മരണ കാരണമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ജാംനഗറിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെ ആയിരുന്നു മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.കുടിയേറ്റക്കാരായ അന്യസംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. അന്വേഷണത്തിൽ, ഇവർ ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും വ്യക്തമായി.
Discussion about this post