കോതമംഗലം: ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യോഗം ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉള്‍പ്പെടെ 16 അറസ്റ്റിൽ. ഷിബു തെക്കുംപുറം ചെയര്‍മാനായി കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ‘എന്റെ നാട്’ സംഘടനയുടെ പേരിലാണ് സെന്റ് ജോര്‍ജ് സ്കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ യോഗം സംഘടിപ്പിച്ചത്.
യോഗങ്ങളും കൂട്ടംചേരലുകളും പാടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ക്ക് പൊലീസ് കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നതാണ്. ഈ മുന്നറിയിപ്പ് ലംഘിച്ച് മുപ്പതോളംപേരാണ് തിങ്കളാഴ്ച യോഗം ചേര്‍ന്നത്. പൊലീസ് എത്തുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെ 16 പേരെയും അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ ആര്‍ഡിഒയും കോതമംഗലം തഹസില്‍ദാറും സ്ഥലം സന്ദര്‍ശിച്ചു. ഷിബു തെക്കുംപുറമാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി.
Discussion about this post