ലോക്ഡൗൺ സമയത്തും മദ്യപാനികളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് പശ്ചിമബംഗാൾ സർക്കാർ. നിയന്ത്രണങ്ങൾ നിലനിൽക്കേത്തന്നെ മദ്യം ആവശ്യക്കാർക്ക് ഹോം ഡെലിവറി ആയി നൽകാൻ സർക്കാർ തീരുമാനിച്ചു. മദ്യ വില്പന നിരോധിച്ചിട്ടില്ലാത്തതിനാൽ ഹോം ഡെലിവറി എന്നൊരു സാധ്യത നിലനിൽക്കുന്നുണ്ടെന്ന എക്സൈസ് വിഭാഗത്തിന്റെ അഭിപ്രായം മാനിച്ചാണ് മമതാ സർക്കാരിന്റെ ഈ നടപടി.
മദ്യം ആവശ്യമുള്ളവർക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പാസുകളും ലഭിക്കും.നേരത്തെ കേരള സർക്കാരും മദ്യത്തെ ഒരു അവശ്യ വസ്തുവായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post