കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന പ്രവാസി മലയാളികളെ സാന്ത്വനിപ്പിച്ച് മോഹൻലാൽ. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്ക് മേലാൽ തന്റെ വാക്കുകളിലൂടെ ആശ്വാസം പകരുന്നത്. “നാട്ടിലുള്ള കുടുംബാംഗങ്ങളെ കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും നിങ്ങളെല്ലാവരും പരിഭ്രാന്തരും വേവലാതി പൂണ്ടവരും ആണെന്നറിയാം.എന്നാൽ, ഈ ദുഃഖനിമിഷങ്ങൾ കടന്നു പോകും.നിങ്ങൾക്ക് ആരുമില്ലെന്ന ചിന്ത മനസ്സുകളിൽ നിന്നും നീക്കണം.
നമുക്ക് കാണാൻ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാൻ കൈകഴുകിയും മാസ്ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നാം പോരാടുകയാണ്. പ്രവാസി മലയാളികളോട് പറയട്ടെ, അവിടത്തെ നിങ്ങളുടെ ഭരണാധികാരികൾ സുരക്ഷയ്ക്കായി പല നടപടികളും ചെയ്തിട്ടുണ്ട്.. “എന്നിങ്ങനെ ലാലിന്റെ വാക്കുകൾ തുടരുകയാണ്… അശുഭചിന്തകളെ പറിച്ചെറിയാനും മനസ്സിന് കരുത്തു നൽകാനും ആഹ്വാനം ചെയ്ത മോഹൻലാൽ, സ്ഥായിയായി ഈ ലോകത്ത് ഒന്നുമില്ലെന്നും നമ്മൾ എല്ലാവരും ഒരുമിച്ച് കൈകോർത്ത് വിജയഗീതം പാടുമെന്നും പ്രവാസി മലയാളികളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
Discussion about this post