പഞ്ചാബിൽ കോവിഡ് രോഗബാധയുടെ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ്-19 രോഗബാധയുടെ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന പ്രസ്താവനയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത് വന്നിരുന്നു.
സംസ്ഥാനത്ത് സാമൂഹിക വ്യാപനം ആരംഭിച്ചിട്ടില്ലെന്നും വ്യാഴാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയ 16,002 സാമ്പിളുകളിൽ, രണ്ടു ശതമാനം കേസുകൾ മാത്രമാണ് പോസിറ്റീവ് ആയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഗർവാൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.സാമൂഹ്യ വ്യാപനം ആരംഭിച്ചിട്ടില്ല, അത്തരത്തിൽ സംഭവിച്ചാൽ അത് അപ്പോൾ തന്നെ അറിയിക്കുമെന്നും, അനാവശ്യമായി ഭയപ്പെടേണ്ട കാര്യമില്ലെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
Discussion about this post