പശ്ചിമ ബംഗാളിൽ തുടർച്ചയായ ലോക്ഡൗൺ ലംഘനങ്ങൾ ഉണ്ടാകുന്നതിന്റെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ശനിയാഴ്ചയാണ് മമതാ സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് രാജാ ബസാർ,നർകൽ ദംഗ, ടോപ്സിയ, മെടിയബ്രൂസ് എന്നീ മേഖലകളിലെല്ലാം വ്യാപകമായി ലോക്ഡൗൺ ലംഘനമുണ്ടായതായി സെൻട്രൽ സെക്രട്ടറിയേറ്റിലേക്കയച്ച കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്നെയുമല്ല, സംസ്ഥാന പോലീസ് മതപരമായ സമ്മേളനങ്ങളാണ് അനുവദിക്കുന്നുണ്ട് എന്ന വസ്തുതയും കൃത്യമായി കത്തിൽ പരാമർശിക്കുന്നു.ആഹാരസാധനങ്ങൾ വിതരണം ചെയ്യുന്നത് വ്യവസ്ഥാപിതമായ സമ്പ്രദായങ്ങളിലൂടെയല്ല, മറിച്ച് രാഷ്ട്രീയ നേതാക്കളാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.ഇതിനെല്ലാം എതിരെ ശക്തമായ നടപടിയെടുക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.
Discussion about this post