തിരുവനന്തപുരം: പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയ നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കൊട്ടാക്കമ്പൂരിലായിരുന്നു സംഭവം.
കുറ്റക്കാരെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയത്.
ജല സംഭരണിയിലെ പൈപ്പില്‍ നിന്നു വന്ന വെള്ളം കുടിച്ച് നായ ചത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുടി വെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.
Discussion about this post