തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ മഹാരാഷ്ട്രയ്ക്കും ഡൽഹിയ്ക്കും പുറകെ ആയിരത്തിലധികം രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാവുകയാണ് തമിഴ്നാട്.
ഞായറാഴ്ച രാത്രി ലഭിച്ച കണക്കനുസരിച്ച് 1075 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ചെന്നൈ നഗരത്തിൽ മാത്രം 199 കോവിഡ് രോഗബാധിതരുണ്ട്.ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 കടന്നു.മിക്കവരും കോയമ്പത്തൂർ, തിരുപ്പൂർ സ്വദേശികളാണ്. തമിഴ്നാട്ടിൽ കോവിഡ് രോഗം ബാധിച്ച് ഇതുവരെ 11 പേർ മരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Discussion about this post