കോവിഡ്-19 മഹാമാരി വിട്ടുമാറുന്നില്ല. ആഗോള മരണസംഖ്യ ഒന്നേകാൽ ലക്ഷം കടന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,26,604 ആണ്. ഇതുവരെ 19,98,111 പേർ രോഗബാധിതരായിട്ടുണ്ട്.
ഏറ്റവുമധികം പേർ മരണമടഞ്ഞത് അമേരിക്കയിലാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2,400 പേർ മരണമടഞ്ഞു.6,13,886 പേർക്ക് മൊത്തം രോഗം ബാധിച്ചിരുന്ന അമേരിക്കയിൽ മരണമടഞ്ഞവരുടെ എണ്ണം 26,047 ആണ്.21,067 പേർ മരണമടഞ്ഞ ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,62,488 ആണ്. സ്പെയിനിൽ മരണം 18,000 കവിഞ്ഞെന്ന് അധികൃതർ സ്ഥിരീകരിച്ചു.1,74,60 പേർക്കാണ് സ്പെയിനിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post