തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പടര്‍ന്നതെന്നും ജാഗ്രത ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്ന് ഏഴ് പേര് കൂടി ഇന്ന് രോഗവിമുക്തി നേടി വീടുകളിലേക്ക് മടങ്ങി. കാസര്‍ഗോഡ് നിന്ന് നാല് പേരും കോഴിക്കോട്ട് നിന്ന് രണ്ടു പേരും കൊല്ലത്ത് ഒരാളുമാണ് രോഗവിമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 374 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 164 പേര് മാത്രമാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 97,464 നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച 374 പേരില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. എട്ട് പേര് വിദേശികളാണെന്നും മറ്റുള്ളവര്‍ വിദേശത്തുനിന്നും എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 16,475 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 16,002 ഫലങ്ങളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post