ലോക്ഡൗൺ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ കുടുങ്ങിപ്പോയ 180 പാകിസ്ഥാനി പൗരന്മാരെ തിരിച്ചയക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇവരിൽ 41 പേർ ഇന്ന് മടങ്ങിപ്പോകും.വാഗ-അട്ടാരി അതിർത്തിയിലൂടെയാണ് ആദ്യ പാകിസ്ഥാനി സംഘം മടങ്ങിപ്പോവുക.
ലോക്ഡൗണിൽ കുടുങ്ങിപ്പോയ പാക്കിസ്ഥാനി പൗരന്മാരെ തിരിച്ചയക്കണമെന്ന് പാക് ഹൈക്കമ്മീഷൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു.ഇതിന്റെ ഫലമായാണ് സർക്കാരിന്റെ നടപടി.ഡൽഹി,ഹരിയാന, lപഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പാകിസ്ഥാനി പൗരന്മാർ കുടുങ്ങിപ്പോയത്.ഇന്ത്യൻ നിയമ,നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ഇവരെ കടത്തിവിടുക.
Discussion about this post