കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് ഇന്ത്യൻ കമ്പനികൾ തദ്ദേശീയമായി റാപിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണമാരംഭിച്ചു.ചൈനയിൽ നിന്നുള്ള റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ഡെലിവറി യഥാസമയം എത്താഞ്ഞതിനെ തുടർന്നാണ് ഈ അടിയന്തര നടപടി. ഇന്ത്യ ഓർഡർ നൽകിയിരുന്ന റാപിഡ് ടെസ്റ്റ് കിറ്റുകൾ ഈ മാസം അഞ്ചാം തീയതി ചൈനയിൽ നിന്നും എത്തിച്ചേരേണ്ടതായിരുന്നു.എന്നാൽ, ചൈനീസ് കമ്പനികൾ തീയതി മാറ്റി ഏപ്രിൽ ഒമ്പതിന് ലോഡെത്തുമെന്നറിയിച്ചു.പക്ഷേ, അന്നും എത്താത്തതിനെ തുടർന്ന് ലോഡ് ഏപ്രിൽ 15-ന് എത്തുമെന്നാണ് അവസാനമായി അറിയിച്ചത്.15 -നും എത്താഞ്ഞതിനാൽ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിയന്ത്രണം കൈയാളുന്ന സെൻട്രൽ ഡ്രസ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഇന്ത്യൻ കമ്പനികൾക്ക് റാപിഡ് ടെസ്റ്റ് കിറ്റ് നിർമ്മിക്കാൻ അടിയന്തരമായി ലൈസൻസ് അനുവദിച്ച് നൽകുകയായിരുന്നു.
ഡൽഹിയിലെ വാൻഗാർഡ്, കേരളത്തിലെ എച്.എൽ.എൽ, ഗുജറാത്തിലെ വോക്സ്റ്റർ എന്നീ കമ്പനികൾ നിർമ്മിച്ച സാമ്പിൾ ടെസ്റ്റിംഗ് കിറ്റുകൾ കേന്ദ്രസർക്കാർ മുൻകരുതൽ എന്ന നിലയിൽ പരിശോധിച്ചിരുന്നു. ചൈനയുടെ അലംഭാവത്തെ തുടർന്ന് ഉടനടി കേന്ദ്രസർക്കാർ ഈ മൂന്ന് തദ്ദേശ കമ്പനികൾക്കും കിറ്റുകൾ നിർമിക്കാൻ ലൈസൻസ് നൽകുകയായിരുന്നു. എച്.എൽ.എല്ലും വോക്സ്റ്ററും കിറ്റുകളുടെ ഉല്പ്പാദനമാരംഭിച്ചു കഴിഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ വാൻഗാർഡും ഉൽപാദനം ആരംഭിക്കും.ഏപ്രിൽ 20ന് ആദ്യ ബാച്ചിലെ ഒരു ലക്ഷം കിറ്റുകൾ എച്.എൽ.എൽ പുറത്തിറക്കും.









