Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

by Brave India Desk
May 20, 2026, 06:35 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്‌സ് അല്ലാതെ മറ്റൊരു ഐ.പി.എൽ ടീമിൽ കളിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? കേൾക്കുമ്പോൾ അസാധ്യമെന്നും വിചിത്രമെന്നും തോന്നാമെങ്കിലും, നിലവിലെ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിലേക്കാണ്. ഈ സീസൺ അവസാനിക്കുന്നതോടെ ഇതിഹാസ താരവും സി.എസ്.കെ മാനേജ്‌മെന്റും തമ്മിൽ വേർപിരിയാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് എം.എസ്. ധോണി ഒരു സീസണിലെ എല്ലാ മത്സരങ്ങളിലും പുറത്തിരിക്കുന്നത്. സി.എസ്.കെയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും അതിലും ധോണി കളിക്കാൻ സാധ്യതയില്ല. ധോണിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്നാണ് പരിശീലകനും മാനേജ്‌മെന്റും നൽകുന്ന വിശദീകരണമെങ്കിലും, നെറ്റ്‌സിൽ പരിശീലനം നടത്തുന്ന ധോണിയുടെ ദൃശ്യങ്ങൾ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ധോണിയും സി.എസ്.കെ ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധം പരിഹരിക്കാനാകാത്ത വിധം വഷളായെന്നാണ് ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബ്ലോഗർ’ റിപ്പോർട്ട് ചെയ്യുന്നത്. “ധോണിയും സി.എസ്.കെയും തമ്മിലുള്ള ബന്ധം വല്ലാതെ വഷളായിരിക്കുന്നു. 2026 ഐ.പി.എല്ലിന് ശേഷം തലയെ മഞ്ഞ ജേഴ്സിയിൽ കണ്ടേക്കില്ല. ഈ വർഷം ധോണിയെ മാനേജ്മെന്റ് പൂർണ്ണമായും അവഗണിച്ചത് അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്,” അടുത്ത വൃത്തങ്ങൾ പറയുന്നു.

ടീം രൂപീകരണവുമായി ബന്ധപ്പെട്ട പല സുപ്രധാന തീരുമാനങ്ങളും ധോണിയോട് കൂടിയാലോചിക്കാതെയാണ് മാനേജ്മെന്റ് എടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. സഞ്ജു സാംസണും രവീന്ദ്ര ജഡേജയും ഉൾപ്പെട്ട നിർണ്ണായക ട്രേഡ് ഡീൽ നടന്നത് ധോണിയുടെ അറിവോടെയായിരുന്നില്ല. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ടീം മാനേജ്മെന്റ് ധോണിയുമായി കാര്യമായ കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് വിവരം. സീനിയർ താരങ്ങളെ പടിപടിയായി ഒഴിവാക്കി ഭാവിക്കായി ഒരു പുതിയ യുവനിരയെ വാർത്തെടുക്കാനാണ് സി.എസ്.കെ മാനേജ്മെന്റിന്റെ പുതിയ നീക്കം.

മെയ് 18 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെപ്പോക്കിൽ നടന്ന സി.എസ്.കെയുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തിന് ശേഷം ധോണി മൈതാനത്ത് ഒരു ‘ലാപ്പ് ഓഫ് ഹോണർ’ (Lap of honor) നടത്തിയിരുന്നു. ഇത് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന്റെ സൂചനയാണോ എന്ന് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിൽ മുൻ സഹതാരമായ ആർ. അശ്വിൻ പ്രകടിപ്പിച്ച സംശയങ്ങളും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

“എം.എസിന് സി.എസ്.കെയെ ഒരുപാട് ഇഷ്ടമാണ്. ഇന്നലെ ലാപ്പ് ഓഫ് ഹോണർ നടത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആ സ്നേഹവും സന്തോഷവും ഞാൻ കണ്ടില്ല. മുൻപൊക്കെ അദ്ദേഹം ഇങ്ങനെ മൈതാനം ചുറ്റുമ്പോൾ മുഖത്ത് വലിയ സന്തോഷമുണ്ടാകാറുണ്ട്. എന്നാൽ ഇന്നലത്തെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,” അശ്വിൻ ഒരു ഓൺലൈൻ ചർച്ചയിൽ പറഞ്ഞു.

Tags: ipl 2026CSK
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies