മഹാരാഷ്ട്രയിൽ പുതിയതായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 165.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,000 കടന്നു. ഇത്രയധികം രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.വ്യാഴാഴ്ച രേഖപ്പെടുത്തിയ 165 കേസുകളിൽ, 107 കേസുകളും മുംബൈ നഗരത്തിലാണ് റിപ്പോർട്ട് ചെയ്തത്.പൂനെയിൽ 19, നാഗ്പൂരിൽ 10 എങ്ങിനെയാണ് രോഗബാധിതരുടെ എണ്ണം.സംസ്ഥാനത്ത് ഇതു വരെ മരിച്ചവരുടെ എണ്ണം 187 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.ഇന്നലെ രേഖപ്പെടുത്തിയ 117 പുതിയ കേസുകളിൽ 66 എണ്ണവും മുംബൈയിലായിരുന്നു.
Discussion about this post