ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞതിന് 25 പേർ അറസ്റ്റിൽ. സംഘത്തിൽ 13 സ്ത്രീകളുമുണ്ട്.കല്ലെറിഞ്ഞ നിരവധി പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് നേരെ സ്ഥിരമായി കല്ലെറിയുന്നവരാണ് ഈ സ്ത്രീകളെന്നും അധികൃതർ വെളിപ്പെടുത്തി. അതേസമയം, പിടിയിലായവർക്കു നേരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.
റിപ്പബ്ലിക് ടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പകർച്ചവ്യാധി നിയമപ്രകാരം മാത്രമല്ല ദേശീയ സുരക്ഷാ നിയമപ്രകാരവും ഇവർക്കെതിരെ കേസ് ചാർജ് ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീർത്തു പറഞ്ഞിട്ടുണ്ട്.ആരോഗ്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവർക്കു നേരെ കർശന നിലപാട് എടുക്കുമെന്ന് ആദിത്യനാഥ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.മെഡിക്കൽ സംഘങ്ങൾക്ക് നേരെ രാജ്യമെമ്പാടും അക്രമം വ്യാപകമാകുന്നത് പരിഗണിച്ചാണ് യു.പി സർക്കാരിന്റെ ഈ നടപടി.
Discussion about this post