അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് അനുമതി നൽകി. തമിഴ്നാട്ടിലുള്ള ബിനാമി സ്വത്ത് ഇടപാടിൽ തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഇതിനുമുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ ജേക്കബ് തോമസ് ഹൈക്കോടതിയിൽ നിന്നും ഇതിനെതിരെ വാങ്ങിയിരുന്നു.തന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ, പ്രസ്തുത ഭൂമിയെക്കുറിച്ച് ജേക്കബ് തോമസ് പരാമർശിക്കുന്നതിനാൽ ഈ ഭൂമി അനധികൃതമായി കാണണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.
30-ന് സർവീസിൽ നിന്നും കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള സംസ്ഥാന സർക്കാർ നീക്കം.കേസ് നാളെ രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്.ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാനും ശേഷം വിജിലൻസിന് കൈമാറാനുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
Discussion about this post