ശ്രീനഗർ: ലോക്ക് ഡൗൺ കാലത്തെ മികച്ച സേവനത്തിന് ജമ്മു കശ്മീർ പൊലീസിന് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ക് ഡൗൺ കാലത്ത് മികച്ച സേവനമാണ് ജമ്മു കശ്മീർ പൊലീസ് കാഴ്ചവെച്ചതെന്നും അതിന് സംസ്ഥാനത്തെ എല്ലാ റങ്കിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.
ടെലിഫോണിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പൊലീസ് സേനയെ അഭിനന്ദനം അറിയിച്ചതെന്നും അതിൽ അഭിമാനമുണ്ടെന്നും ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് അറിയിച്ചു.
അതേസമയം കൊവിഡ് 19 ബാധയെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുകയാണ്. മെയ് 3 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post