കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് ഡാറ്റാ കൈമാറിയതുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.കോവിഡ് കാലത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്റെ മനസാണെന്ന് പി.കെ ഫിറോസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ താല്പര്യാർത്ഥമാണ് കരാർ രൂപീകരിച്ചതെന്നായിരുന്നു യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം.ബംഗലുരു ആസ്ഥാനമാക്കിയുള്ള എക്‌സാലോജിക് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ മകൾ വീണയാണ്.സ്പ്രിംഗ്ലർ കമ്പനിയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്ന വെബ്സൈറ്റ് ഇപ്പോഴില്ല .ഡാറ്റാ ക്രോഡീകരണ കരാർ സ്പ്രിംഗ്ലർ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വെബ്സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്.ഇതിനുള്ള വിശദീകരണം മുഖ്യമന്ത്രി നൽകണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലർ വിവാദത്തിന് മുഖ്യമന്ത്രി കാരണക്കാരനായിരിക്കെ,തൽസ്ഥാനത്തു നിന്നും രാജി വെക്കാൻ പിണറായി വിജയൻ തയ്യാറാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 20ന് ഉച്ചക്ക് നട്ടുച്ചപന്തം പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു.
Discussion about this post